
അപകടം കുറക്കാന്‍ വന്‍മാറ്റങ്ങളുമായി മോട്ടോര്‍വാഹനവകുപ്പ്
Updates from : മറുനാടന്‍ മലയാളി :
ഓരോ ജില്ലയിലും കുറഞ്ഞത് അഞ്ച് പട്രോളിങ് സംഘങ്ങള്‍; ശബരിമല മാതൃകയില്‍ 'സേഫ് സോണ്‍' പദ്ധതി
തിരുവനന്തപുരം: കേരളത്തിലെ റോഡുകളില്‍ നടക്കുന്ന വാഹനാപകട നിരക്ക് കുറക്കാനായി മോട്ടോര്‍വാഹനവകുപ്പ് രംഗത്ത് ഇറങ്ങുന്നു. ശബരി മലയില്‍ പരീക്ഷിച്ച് വിജയിച്ച.ശബരിമല '' പദ്ധതി രൂപത്തിലാണ് ഇത് ചെയ്യുന്നത്. പദ്ധതി കേരളമൊട്ടാകെ വ്യാപിപ്പിക്കാനാണ് മോട്ടോര്‍വാഹനവകുപ്പ് തയ്യാറെടുക്കുന്നത്. 400 കിലോമീറ്റര്‍ ചുറ്റളവില്‍ 24 മണിക്കൂറും പട്രോളിങ്, വാഹനങ്ങള്‍ക്ക് തകരാറുണ്ടായാല്‍ സഹായമെത്തിക്കല്‍, ആംബുലന്‍സ് തുടങ്ങി വിവിധ വകുപ്പുകളെ ഒരുമിപ്പിച്ച് കൊണ്ടാണ് ഈ പദ്ധതി. ഇപ്പോള്‍ ശബരിമലയില്‍ മോട്ടോര്‍വാഹനവകുപ്പ് നടപ്പാക്കി വിജയിച്ച പദ്ധതിയാണ് ശബരിമല സേഫ്സോണ്‍. ഇത് കേരളമൊട്ടാകെ വ്യാപിപ്പിക്കുന്നതോടെ അപകടനിരക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊലീസ്, ആരോഗ്യവിഭാഗം, പൊതുമരാമത്ത് വക