
അയ്യപ്പജ്യോതി സന്ദേശം; ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക്
Updates from : Janmabhomi :
ധര്‍മ്മസംരക്ഷണത്തിന് നാം ഒറ്റക്കെട്ടായി മുന്നോട്ട് വരുന്നെന്നും ഇന്നലെവരെ സമൂഹത്തെ ഭിന്നിപ്പിച്ചിരുന്ന പല ഘടകങ്ങളെയും അതിക്രമിച്ച് ഒരുമനസ്സായി ഒരു വചസ്സായി അറിവിന്റെ പ്രകാശത്തെ ജ്വലിപ്പിക്കുന്നതിനായി, ശ്രദ്ധാഭക്തിയോടുകൂടി നമ്മളിതാ ഒത്തൊരുമിച്ചിരിക്കുന്നു. ഒരിക്കലും നമ്മുടെ ആചാരങ്ങളും വിശ്വാസങ്ങളും ധര്‍മ്മമൂല്ല്യങ്ങളും തകര്‍ക്കപ്പെടുകയില്ല, എന്നുള്ള ഒരു ആത്മവിശ്വാസം സമൂഹത്തിന് സ്വയം വളര്‍ത്തിയെടുക്കാന്‍ ഈ അയ്യപ്പജ്യോതി ഉപകരിക്കട്ടെ.
സജ്ജനങ്ങളെ,
കേരളത്തില്‍ തെക്കേയറ്റം മുതല്‍ വടക്കേയറ്റംവരെ അയ്യപ്പജ്യോതി, നമ്മള് ഒത്തൊരുമിച്ച് ജ്വലിപ്പിക്കുകയാണ്. ഈ ഒരു അയ്യപ്പജ്യോതി നമ്മുടെ എല്ലാവരുടെയും കൂട്ടായ്മയോടുകൂടി സാര്‍ത്ഥകമാകുന്ന സമയത്ത്, വ്യക്തമായൊരു സന്ദേശം അത് നമുക്കിടയിലും ഹൈന്ദവാചാര വ്യവസ്ഥകളെ മുഴുവന്‍, ഹൈന്ദവ വിശ്വാസ വ്യവസ്ഥയെ മുഴുവന്‍തന്നെ, ചവിട്ടിമെ