
യോഗദിന സന്ദേശം
Updates from : the Janmabhoomi
മക്കളേ,
ഒരു ശരാശരി മനുഷ്യന് അവന്റെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ കഴിവുകളുടെ ചെറിയൊരംശം മാത്രമേ തന്റെ ജീവിതകാലത്ത് ഉപയോഗപ്പെടുത്തുന്നുള്ളു എന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. നമ്മിലെ അത്തരം കഴിവുകളെ ഉണര്‍ത്താനും സ്വന്തം പൂര്‍ണതയെ സാക്ഷാത്കരിക്കാനുമുള്ള ഒരു മാര്‍ഗ്ഗമാണ് യോഗ.
ഇന്ന് ആധുനിക മരുന്നുകളും ചികിത്സാസൗകര്യങ്ങളും മനുഷ്യന്റെ ആയൂര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തെറ്റായ ജീവിതശൈലിയും കാഴ്ച്ചപ്പാടുകളും കാരണം പൊതുവെ മനുഷ്യരുടെ ആരോഗ്യനില പഴയകാലത്തെ അപേക്ഷിച്ച് മോശമാണ്. ആരോഗ്യമെന്നാല്‍ രോഗങ്ങളുടെ അഭാവം മാത്രമല്ല. ദീര്‍ഘനേരം ക്ഷീണമില്ലാതെ ജോലി ചെയ്യാനുള്ള ശേഷി, മനസ്സിന്റെ സ്വസ്ഥത, ബുദ്ധിശക്തിയുടെയും ഓര്‍മ്മശക്തിയുടെയും തെളിവ് തുടങ്ങിയവയും ആരോഗ്യത്തിന്റെ ലക്ഷണങ്ങളാണ്. ഇവയ്ക്കെല്ലാം ഉപകരിക്കുന്ന ഒരു സമഗ്രശാസ്ത്രമാണ് യോഗ. ആരോഗ്യസംരക